ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്കു മാറ്റി

single-img
3 October 2020

കോവിഡ് പോസിറ്റീവായതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡൻ്റ്  ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ആശുപത്രിയിലേക്കാണ് ട്രംപിനെ മാറ്റിയത്. തൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് പറഞ്ഞു. 

പരീക്ഷണാത്മക ആന്റിബോഡി ചികിത്സക്ക് ട്രംപ് വിധേയനായതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ചെറിയ കോവിഡ് ലക്ഷണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റില്‍ പ്രകടമാവുന്നത്. ഇത് മൂര്‍ച്ചിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. മെലാനിയ ഔദ്യോഗിക വസതിയില്‍ തന്നെ തുടരുന്നതായാണ് സൂചന. ഉപദേശക ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന് കോവിഡ് പോസിറ്റീവായത്. 

പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്.