സയനെെഡ് മോഹന്റെ ജീവിതം സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥയായി പ്രിയാമണി

single-img
3 October 2020

പ്രണയം നടിച്ച് സ്ത്രീകളെ വശീകരിച്ച ശേഷം ലൈം​ഗികമായി പീഡിപ്പിക്കുകയും സയനൈഡ് നല്‍കി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത് വഴി കര്‍ണ്ണാടകയെ വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി സയനെെഡ് മോഹന്റെ ജീവിതം സിനിമയാകുന്നു. ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ ഒരുക്കുന്ന ഈ ചിത്രത്തിന് ‘സയനൈഡ്’ എന്ന് പേരു നല്‍കി.

ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയാമണിയാണ്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് കര്‍ണാടകയില്‍ കോളിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്പരയായിരുന്നു സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന പ്രൊഫസര്‍ മോഹന്‍ നടത്തിയത്.ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് ഉപയോഗിച്ച്‌ സ്ത്രീകളെ കൊലപ്പെടുത്തിയ മോഹന്‍ ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ വ്യത്യസ്തനായ കൊലയാളിയായാണ് വിലയിരുത്തപ്പെടുന്നത്.