2500 പേരുടെ സാമ്പിൾ ശേഖരിച്ച് 500ൽ താഴെ ടെസ്റ്റ് ചെയ്തു എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം സമ്പാദിച്ചു: ഒരു സ്വകാര്യ ലാബ് പ്രവാസികളോട് ചെയ്ത ക്രൂരത

single-img
30 September 2020

കോവിഡ് വെെറസ് വ്യാപനത്തിൻ്റെ മറവിൽ 2500 പേരുടെ സാമ്പിൾ ശേഖരിച്ചിട്ട്, അഞ്ഞൂറിൽ താഴെ മാത്രം ടെസ്റ്റ് ചെയ്തു. ബാക്കി എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സ്വകാര്യ ലാബിൻ്റെ സർട്ടിഫിക്കറ്റിനു വിലക്കുമായി രാജ്യങ്ങൾ. വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് മൂലം രോഗവ്യാപന സാധ്യത കൂടിയെന്നുള്ളതും ഗുരുതരമായി കാണേണ്ട സവിഷയമാണെന്ന് ഡോ. ജിനേഷ് പിഎസ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ലാബിൻ്റെ മാനേജർ അറസ്റ്റിലായെങ്കിലും ലാബ് ഉടമ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ലാബുകൾ ഇനി തുറന്നു പ്രവർത്തിക്കരുതെന്നും ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുന്ന, സാമ്പത്തികമായും സാമൂഹികമായും നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാർക്ക് ശക്തമായ ശിക്ഷ ലഭിക്കണമെന്നും ജിനേഷ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

ജിനേഷ് പിഎസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്: 

2500 പേരുടെ സാമ്പിൾ ശേഖരിച്ചിട്ട്, അഞ്ഞൂറിൽ താഴെ മാത്രം ടെസ്റ്റ് ചെയ്തു. ബാക്കി എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. 

വളാഞ്ചേരി അർമ ലാബിൽ നടന്ന സംഭവമാണ്. 

45 ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിപ്പ് നടത്തി സമ്പാദിച്ചത്.

ഫലമോ ? ഇവരുടെ പരിശോധന സർട്ടിഫിക്കറ്റ് ചില രാജ്യങ്ങൾ വിലക്കി. 

വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് മൂലം രോഗവ്യാപന സാധ്യത കൂടിയത് മറ്റൊരു വിഷയം.

മാനേജർ അറസ്റ്റിലായിട്ടുണ്ട്. ലാബ് ഉടമ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകി എന്ന് വാർത്ത. അവന്റെ മുൻകൂർ ജാമ്യാപേക്ഷ… കൂടുതലൊന്നും പറയുന്നില്ല.

ഇത്തരം ലാബുകൾ ഇനി തുറന്നു പ്രവർത്തിക്കരുത്. ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുന്ന, സാമ്പത്തികമായും സാമൂഹികമായും നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാർക്ക് ശക്തമായ ശിക്ഷ ലഭിക്കണം.

2500 പേരുടെ സാമ്പിൾ ശേഖരിച്ചിട്ട്, അഞ്ഞൂറിൽ താഴെ മാത്രം ടെസ്റ്റ് ചെയ്തു. ബാക്കി എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ്…

Posted by Jinesh PS on Tuesday, September 29, 2020