‘പട്ടാളക്കാര്‍ സ്ത്രീലമ്പടർ മാത്രമല്ല ബലാത്സംഗം ചെയ്യുന്നവരും’; വിജയ് പി നായര്‍ക്കെതിരെ പരാതിയുമായി സൈനികരുടെ സംഘടന

single-img
29 September 2020

യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് ചാനലിലൂടെ സൈന്യത്തെയും സൈനികരെയും അധിക്ഷേപിച്ചെന്നാണ് പരാതി. പരാതി, സൈനികരുടെ സംഘടന മുഖ്യമന്ത്രിക്ക് നല്‍കി. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെയുയരുന്ന രണ്ടാമത്തെ പരാതിയാണിത്.

പട്ടാളക്കാര്‍ സ്ത്രീലമ്പടന്മാരും ബലാത്സംഗം ചെയ്യുന്നവരുമാണെന്നായിരുന്നു ഒരു വീഡിയോയില്‍ വിജയ് പി നായര്‍ പറഞ്ഞത്. അതേസമയം, സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ പിടിയിലായ ഇയാളെ, താമസസ്ഥലമായ ലോഡ്ജിലെത്തിച്ച് പോലീസ് തെളിവെടുത്തു. തമ്പാനൂരിലെ ലോഡ്ജ് മുറിയിലായിരുന്നു തെളിവെടുപ്പ്.

സിനിമാ സംവിധാനം പഠിക്കാൻ ശ്രമിച്ചു തോറ്റപ്പോൾ അധിക്ഷേ വീഡിയോയിലേക്ക് തിരിഞ്ഞയാളാണ് വിജയ് പി നായര്‍ എന്ന് പോലീസ് പറഞ്ഞു. സിനിമാരംഗത്തു പ്രവർത്തിക്കുന്നവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.