ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ‘ഭർത്താക്കന്മാരില്ല’, ഉള്ളത് പങ്കാളികള്‍: റിമ കല്ലിങ്കല്‍

single-img
28 September 2020

യൂട്യൂബിലൂടെ സമൂഹത്തിലെ സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും അധിക്ഷേപിച്ച വിജയ് പി നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മർദ്ദിച്ച സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്‌ള്യുസിസി അംഗവും നടിയുമായ റിമ കല്ലിങ്കൽ രംഗത്തെത്തി.

‘ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാർ ഇല്ല എന്നും പങ്കാളികളാണ് ഉള്ളതെന്നും പറഞ്ഞുകൊണ്ടാണ് റിമ
സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

ഇതോടൊപ്പം ‘എങ്ങനെയാണ് കാര്യങ്ങൾ നടത്തുന്നതെന്ന് കാട്ടികൊടുക്കുക’ എന്ന് അര്‍ത്ഥം വരുന്ന ഒരു ഹാഷ്ടാഗും റിമ പോസ്റ്റിന്റെ കൂടെ നൽകിയിട്ടുണ്ട്. തന്റെ വീഡിയോയില്‍ സ്ത്രീപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് ‘ഭർത്താക്കന്മാരില്ല’ എന്ന രീതിയില്‍ വിജയ് പി നായർ സംസാരിച്ചിരുന്നു.

Yeah, we feminist don’t have “husbands”. We have partners. Which we choose on our own. If and when we feel the need for one. #showthemhowitsdone

Posted by Rima Kallingal on Monday, September 28, 2020