എസ്പിബിക്ക് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ആന്ധ്ര മുഖ്യമന്ത്രി

single-img
28 September 2020

അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. ഈ ആവശ്യം ഉയര്‍ത്തി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ അര നൂറ്റാണ്ടിലധികം നീണ്ടുനിന്ന സംഗീത പാരമ്പര്യവും ജനങ്ങള്‍ക്കിടയില്‍ എസ്പിബിയ്ക്കുള്ള അടുപ്പവും ഉള്‍പ്പടെ എല്ലാ കാര്യങ്ങളും പരിഗണിക്കണം എന്നാണ് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. ആന്ധ്രാപ്രദേശിലെ നെല്ലൂരാണ് എസ്പിബിയുടെ ജന്‍മ സ്ഥലം.