തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു: നാലു മരണം

single-img
28 September 2020

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വണ്ടി നിയന്ത്രണം വിട്ട് കലിങ്കില്‍ ഇടിച്ച് തകരുകയായിരുന്നു.

 വാഹനത്തിലുണ്ടായ നാലു പേര്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴക്കൂട്ടം സ്വദേശികളായ ലാല്‍, നീജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിൻ്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശവാസികളും റോഡിലൂടെ പോയ മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടത്.