സ്വപ്ന സുരേഷിൻറെ വീട്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ട്: ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ

single-img
23 September 2020

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ​ഗുരുതര ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. സ്വപ്ന സുരേഷിൻറെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു.

സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രൻറെയും പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നനയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെയെന്നു സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. 

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തിന് പിന്നാലെയാണ് പുതിയ ആരോപണം. പുതിയൊരു മന്ത്രിയുടെ പേര് ഉയർന്നുവരുന്നത് തിരുവനന്തപുരത്ത് നിന്നുള്ള കടകംപള്ളി സുരേന്ദ്രന്റേതാണെന്ന് നമുക്കറിയാം. ഇതുമായി എന്താണ് ബന്ധമുള്ളതെന്ന് അദ്ദേഹംതന്നെ വിശദീകരിക്കട്ടെ എന്നായിരുന്നു സന്ദീപ് വാര്യർ പറഞ്ഞത്.

 മുഖ്യമന്ത്രിയുടെ മകളുടെ ഫ്ലാറ്റിൽ ഫർണീച്ചറുകൾ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.