അബുദാബിയില്‍ ഇനിമുതല്‍ മദ്യം വാങ്ങാന്‍ അനുമതി വേണ്ട

single-img
22 September 2020

ഗള്‍ഫ് രാജ്യമായ അബുദാബിയില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിലനിന്നിരുന്ന പ്രത്യേക പെര്‍മിറ്റ് സംവിധാനം ഇതാദ്യമായിനിര്‍ത്തലാക്കി. രാജ്യത്ത് മദ്യത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കുന്നെന്ന് പ്രഖ്യാപിക്കുന്നതായും. താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അംഗീകൃത സ്‌റ്റോറുകളില്‍ നിന്ന് ഇത് വങ്ങാന്‍ അവകാശമുണ്ട് എന്നും അബുദാബി ഡിപാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ ഇവിടെമദ്യം വാങ്ങുന്നവര്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.
അതുപോലെ തന്നെ പൊതു സ്ഥലങ്ങളില്‍ നിന്ന് മദ്യപിക്കുകയും ചെയ്യാന്‍ പാടില്ല. എന്നാല്‍ ഈ പ്രസ്താവനയില്‍ മുസ്‌ലിങ്ങള്‍ക്ക് മദ്യം വാങ്ങാമോ എന്നതുമായി ബന്ധപ്പെട്ട് പരാമര്‍ശമില്ല.

മുന്‍പ് മദ്യം വാങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് അബുദാബിയില്‍ അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൊവിഡ് പ്രതിസന്ധിമൂലം തകര്‍ന്ന ടൂറിസം രംഗത്തെ തിരികെ പിടിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയുടെ ഈ നിയമ ഭേദഗതി.