എന്‍ഡിഎ എന്ന് പറഞ്ഞാല്‍ ‘നോ ഡാറ്റ അവൈലബിള്‍’; പരിഹാസവുമായി ശശി തരൂര്‍

single-img
22 September 2020

കേന്ദ്രത്തിലെ ഭരണ മുന്നണിയായ എന്‍ഡിഎയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യത്തെ സുപ്രധാനമായ വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ലാത്തതിനെ രൂക്ഷമായി കളിയാക്കിയാണ് ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തത്.

ലോക്ക് ഡൌണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചും കര്‍ഷകരുടെ ആത്മഹത്യകളെ സംബന്ധിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും കൊവിഡ് മരണങ്ങളെക്കുറിച്ചും കേന്ദ്രസര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ രേഖയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. അതിനാല്‍ ഈ എന്‍ഡിഎ എന്നതിന് നോ ഡാറ്റ അവൈലബിള്‍ എന്ന പൂര്‍ണരൂപമാണ് യോജിക്കുകയെന്ന് തരൂര്‍ പറയുന്നു.

https://twitter.com/ShashiTharoor/status/1308268908370034689/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1308268908370034689%7Ctwgr%5E393535353b636f6e74726f6c&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fno-data-available-shashi-tharoor-mocks-nda-qh24wg