സിപിഎം ആവശ്യപ്പെട്ടാൽ രാജി വയ്ക്കും,വിവാദങ്ങളിൽ കഴമ്പില്ല: കെ.ടി ജലീൽ

single-img
22 September 2020

സിപിഎം ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് മന്ത്രി കെടി ജലീൽ. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്വന്റിഫോർ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നു. വ്യക്തിപരമായ ബന്ധം താൻ നിലനിലനിർത്തിയിരുന്നു. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി ജലീൽ പറഞ്ഞു.

താൻ ഒരു രൂപ പോലും ആരിൽ നിന്നും കൈപറ്റിയിട്ടില്ലെന്നും തന്നിലൂടെ മറ്റൊരു ഏജൻസിക്കും പണം കൈമാറിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് ഫോറിൻ കോണ്ട്രിബ്യൂഷൻ നിയമം ലംഘിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. റംസാൻ സമയത്ത് കോൺസുലേറ്റ് ചെയ്യുന്ന കാര്യമാണ് ഇത്. ന്യൂ ഇയറിന് കേക്ക് കൊടുക്കുന്ന പോലെയും ദീപാവലിക്ക് മധുരം വിതരണം ചെയ്യുന്നതുപോലെയാണ് ഇത്.- ജലീൽ വിശദീകരിച്ചു.