കേന്ദ്രത്തിന്റെ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികൾ: കങ്കണ

single-img
21 September 2020

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയതിന് പിന്നാലെ പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പശ്ചാത്തലത്തിലാണ് ഈ വിവാദ പരാമര്‍ശം.

ഇവര്‍ തീവ്രവാദികള്‍ തന്നെയാണ്, നേരത്തെ പൗരത്വബില്ല് പാസാക്കിയപ്പോഴും പ്രതിഷേധവുമായി എത്തിയതെന്നും കങ്കണപറഞ്ഞു. പ്രിയ മോദിജി, ഉറക്കം നടിക്കുന്നവരെ നമുക്ക് ഒരിക്കലും ഉണര്‍ത്താന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇവിടെ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴയൊഴുക്കിയത്’. – കങ്കണ ട്വീറ്റ് ചെയ്തു.