ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി; യോഗി ആദിത്യനാഥിന് ആശംസകളുമായി നടൻ കൃഷ്ണകുമാർ

single-img
21 September 2020

രാജ്യത്തെ ഏറ്റവും വലിയ’ ഫിലിം സിറ്റി നിർമ്മിക്കാനുള്ള തീരുമാനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കേരളത്തിൽ നിന്നും നടൻ കൃഷ്ണകുമാർ. മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ലെന്നും ഇതൊരു നല്ല തുടക്കമാണ് എന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ് എന്ന് പറഞ്ഞ കൃഷ്ണകുമാർ അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു.

ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന…

Posted by Krishna Kumar on Friday, September 18, 2020