62 ശതമാനം ഇന്ത്യൻ സ്ത്രീകളും മൊബൈൽ വഴി സെക്സ് ചാറ്റിൽ ഏർപ്പെടുന്നതായി പഠനം

single-img
19 September 2020

സ്മാർട്ട്‌ഫോണുകൾ സ്വകാര്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതവും ലൈംഗിക ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പഠനം വ്യക്തമാക്കുന്നത്, ആഗോള അടിസ്ഥാനത്തിലെ കണക്കെടുക്കുമ്പോൾ അവയിൽ 19 ശതമാനവും ഇന്ത്യൻ സ്ത്രീകളാണ് തങ്ങൾക്ക് ഇഷ്ടപെട്ട പങ്കാളിയെ ലൈംഗിക താല്പര്യത്തോടെ അന്വേഷിക്കുന്നതെന്നാണ്. സ്മാർട്ട് ഫോണിലൂടെ വിവിധ ആപ്പ്ളിക്കേഷനുകൾ ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് യോജിച്ച പങ്കാളിയെ തിരയുന്നവർ ഏറിവരികയാണെന്നാണ് റിപ്പോർട്ട്.

“ലോകമെമ്പാടുമുള്ള സ്ത്രീകൾ ലൈംഗികതയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മൊബൈൽ സാങ്കേതികവിദ്യയുമായി എങ്ങനെ ഇടപഴകുന്നുവെന്നും ലിംഗപരമായ അസമത്വം കൂടുതലുള്ള മേഖലകളിൽ ലൈംഗികതയെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാടുകൾ എങ്ങനെയാണെന്നും” ഗവേഷണം വിലയിരുത്തി. ഇന്ത്യയിൽ നിന്നുള്ള 23,093 പേർ ഉൾപ്പെടെ 191 രാജ്യങ്ങളിലെ 1,30,885 സ്ത്രീകളിൽ നിന്ന് ഗവേഷകർ പ്രതികരണങ്ങൾ സ്വീകരിക്കുകയുണ്ടായി.

‘മൊബൈൽ സെക്സ് ടെക് ആപ്പുകളുടെ വൈവിധ്യമാർന്ന ലിംഗ സമധ്വം ആഗോളതലത്തിൽ’ എന്ന വിഷയത്തിൽ എന്ന പഠനമാണ് ഈകാര്യം ചൂണ്ടിക്കാട്ടിയത്. രതിയും സാങ്കേതിക വിദ്യയും ഉൾപ്പെടുന്ന പുസ്തകങ്ങൾ വടക്കേ അമേരിക്കയിലും പശ്ചിമ യുറോപ്പിലുമാണ് കൂടുതൽ. ഗവേഷണത്തിൽ നിന്നും വ്യക്തമായത് സ്ത്രീകൾ അതീവ ആഗ്രഹത്തോടെയാണ് തങ്ങളുടെ താൽപര്യങ്ങൾക്കായുള്ള ബന്ധങ്ങൾ വളർത്താൻ ആപ്പുകളെ ആശ്രയിക്കുന്നതെന്നാണ്. എന്നാൽ ചുരുക്കം സ്ത്രീകൾ തങ്ങളുടെ ലൈംഗിക താല്പര്യങ്ങൾ നിലനിർത്താൻ ഫലപ്രഥമല്ലെന്നും വിലയിരുത്തുക ഉണ്ടായി.