ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം; കേരളത്തില്‍ മഴ ശക്തമാകും

single-img
18 September 2020

കേരളമാകെ ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനര്‍ദ്ദത്തെ തുടര്‍ന്നാണ് നാളെമുതല്‍ കേരളത്തിൽ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം വന്നിട്ടുള്ളത്. മഴയോടൊപ്പം കാറ്റും ശക്തമാകാനുള്ള സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്നും അറിയിപ്പില്‍ പറയുന്നു.

മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടായിരിക്കും. ഇന്ന് സംസ്ഥാനത്തെ തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുണ്ട്. ശക്തമായ മഴ 21 വരെ തുടരും എന്നാണ് അറിയിപ്പില്‍ പറയുന്നത്.