ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമ ചെയ്യില്ല, ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയും ചെയ്യില്ല: എംടി- ശ്രീകുമാർ മേനോൻ രണ്ടാമൂഴം കേസ് ഒത്തുതീർപ്പായി

single-img
18 September 2020

എം.ടി വാസുദേവൻ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാമൂഴം കേസ് ഒത്തുതീർപ്പിലേക്കെന്ന് റിപ്പോർട്ട്. കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുകൂട്ടരും കേസുകൾ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

തിരക്കഥ എം ടിക്ക് തിരികെ നൽകും. ഇനി കഥയുടെയും തിരക്കഥയുടെയും പൂർണ അവകാശം എം ടിക്കായിരിക്കും. വി എ ശ്രീകുമാർ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യരുതെന്നും എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാമെന്നുമാണ് പ്രധാന നിബന്ധന. 

മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യുമ്പോൾ അതിലെ കേന്ദ്ര കഥാപാത്രം ഭീമൻ ആകരുതെന്നും ഒത്തുതീർപ്പുവ്യവസ്ഥയിൽ പറയുന്നുണ്ട്.