ആക്രമണത്തിനിരയാകുന്നത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക: രമ്യ നമ്പീശന്‍

single-img
18 September 2020

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികളായ സിദ്ദിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയതില്‍ പ്രതികരിച്ച് നടി രമ്യാ നമ്പീശന്‍ രംഗത്തെത്തി. നിങ്ങളോടൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നും ആ വഞ്ചന എങ്ങനെയാണ് സഹിക്കാന്‍ കഴിയുന്നതെന്നും രമ്യ ഫേസ്ബുക്കിൽ ചോദിക്കുന്നു.

‘സാധാരണയായി കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് എങ്കിലും അക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക എന്നും രമ്യ ചോദിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അവസാനം സത്യം ജയിക്കുമെന്നും രമ്യ പറയുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു പോസ്റ്റ്.

Truth hurts but betrayal? When some one you thought is fighting along with you suddenly changes colour, it hurts….

Posted by Remya Nambeesan on Friday, September 18, 2020