സിനിമയിലുള്ള സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്; കൂറുമാറ്റത്തെ വിമർശിച്ച് നടിമാര്‍

single-img
18 September 2020

കൊച്ചിയിൽ വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതിയില്‍ കഴിഞ്ഞദിവസം സിദ്ദിഖും ഭാമയും കൂറ് മാറിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് രേവതിയും റിമ കല്ലിങ്കലും ഉള്‍പ്പെടെയുള്ള താരങ്ങൾ രംഗത്തെത്തി.

‘സിനിമയിലുള്ള സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്. .മുന്‍പ് ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ?’ രേവതി സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നു.

അതേസമയം ‘നാണക്കേട്’ എന്നായിരുന്നു സംഭവത്തോട് റിമയുടെ പ്രതികരണം. കേസില്‍ നിലവില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.

It’s sad that we can’t trust our own colleagues in the film industry. So many years of work, so many projects, but when…

Posted by Revathy Asha Kelunni on Friday, September 18, 2020