എൻഐഎ അന്വേഷണം: ജലീലിന്റെ മൊഴിയെടുക്കൽ പൂർത്തിയായി; ‘ആരോപണങ്ങളുടെ ആയുസ് അന്വേഷണം അവസാനിക്കും വരെ’

single-img
17 September 2020

എൻഐഎയ്‌ക്ക് മുൻപാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. നയതന്ത്ര പാഴ്‌സലായി എത്തിയ ഖുറാൻ ഏറ്റുവാങ്ങിയ സംഭവത്തിൽ ചില വ്യക്തതകൾക്ക് വേണ്ടി ജലീലിനോട് എൻഐഎ വിവരങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഉദ്യോഗസ്ഥർ വിലയിരുത്തി. ഹൈദരാബാദിലും ഡൽഹിയിലും നിന്നുള്ള ഉദ്യോഗസ്ഥരാണ് വിവരങ്ങൾ ശേഖരിച്ചത്.

ആർക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും മന്ത്രി ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള തന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറുണ്ടോയെന്നും ജലീൽ ചോദിച്ചു.

തന്നെ സ്‌നേഹിക്കുന്നവർക്ക് ഒരു ആവലാതിയും ആശങ്കയും വേണ്ടെന്ന് ജലീൽ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോൺഗ്രസ് ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവർ ധരിക്കരുതെന്നും ജലീൽ പറഞ്ഞു.