സന്തോഷവും ആരോഗ്യവും നിറഞ്ഞ അനേക വര്‍ഷങ്ങള്‍ ആശംസിക്കുന്നു; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി മോഹന്‍ലാല്‍

single-img
17 September 2020

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. “നമ്മുടെയെല്ലാം ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍.
അദ്ദേഹത്തിന് സന്തോഷവും ആരോഗ്യവും നിറഞ്ഞ അനേകവര്‍ഷങ്ങള്‍ ആശംസിക്കുന്നു” എന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ എഴുതി.

പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കുന്ന ഒരു പഴയ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ ഈ ട്വീറ്റ്.അതേസമയം മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നേരത്തെ തന്നെ സുരേഷ് ഗോപി എംപിയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. “നമ്മുടെയെല്ലാം ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു” എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ എഴുതിയത്.

https://twitter.com/Mohanlal/status/1306456669229068288/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1306456669229068288%7Ctwgr%5E393535353b636f6e74726f6c&ref_url=https%3A%2F%2Fwww.mangalam.com%2Fnews%2Fdetail%2F425664-latest-news-mohanlal-wishes-narendra-modi-on-his-birthday.html