സംസ്ഥാനത്ത് വൈറസിന് വ്യാപന ശേഷി കൂടുതല്‍; രാഷ്ട്രീയ സമരങ്ങള്‍ക്കെതിരെ ആരോഗ്യ മന്ത്രി

single-img
17 September 2020

സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ.കഴിഞ്ഞ ഏഴ് മാസങ്ങളായി കേരളം നടത്തിയ കഠിന പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈറസിന് വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇവിടെ സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കാര്യങ്ങള്‍ സമരക്കാരെ പറഞ്ഞ് മനസിലാക്കണം.- മന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത്ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.