മോ​ദി​യു​ടെ താ​ടി: ‘രാജ്യത്ത് ദൃശ്യമായ ഒരേയൊരു വളർച്ച’; പരിഹസിച്ച് ശശി തരൂർ

single-img
16 September 2020

ബിജെപി ഭരണകാലത്ത് രാജ്യത്ത് വളർച്ചയുണ്ടായെന്ന പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ വിമർശിച്ച് കോ​ണ്‍​ഗ്ര​സ് എം​പി ശശി തരൂർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച മോ​ദി​യു​ടെ താ​ടി വ​ള​ർ​ന്ന ചി​ത്രം പ​ങ്കു​വ​ച്ച്‌ ശശി തരൂർ ‘രാജ്യത്ത് ദൃശ്യമായ ഒരേയൊരു വളർച്ച.’ എന്ന് പരിഹസിച്ചു.

‘ക​ഴി​ഞ്ഞ ആ​റു​ വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത് ദൃ​ശ്യ​മാ​യ ഒ​രേ ഒ​രു വ​ള​ർ​ച്ച’ എ​ന്ന​താണ് ചി​ത്ര​ത്തി​നു ത​രൂ​ർ ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. സ​ത്യ​മാ​യ കാ​ര്യ​മാ​ണു കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ചു​കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​ര​ത്തെ, ഡ​ൽ​ഹി ക​ലാ​പ​ത്തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി ജെഎൻയു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ നേ​താ​വ് ഉ​മ​ർ ഖാ​ലി​ദി​നെ യു​എ​പി​എ ചുമത്തി അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ശ​ശി ത​രൂ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.