രാജ്യത്ത് ഓക്സിജൻ ക്ഷാമം; രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിയേക്കാം

single-img
16 September 2020

രാജ്യത്ത് കോവിഡ് രോഗബാധ അനിയന്ത്രിതമായി ഉയരുകയാണ്. കോ​വി​ഡ് വ്യാ​പ​നം അ​തി​ന്‍റെ പാ​ര്യ​മ​ത്തി​ലെ​ത്തി നി​ൽ​ക്കെ അ​ത്യാ​വ​ശ്യ​മു​ള്ള രോ​ഗി​ക​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ഓ​ക്സി​ജ​ന് ഇ​ന്ത്യ​യി​ൽ ക്ഷാ​മ​മു​ണ്ടെ​ന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  ബ​ബി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​കെ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ ഓ​ക്സി​ജ​നും മ​റ്റ് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്ത് ഇ​ള​വു​ക​ൾ കൂ​ടു​ത​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ ദി​വ​സ​വും 90,000ന് ​മു​ക​ളി​ലു​ള്ള കോ​വി​ഡ് ക​ണ​ക്ക് ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്നാണ് സൂചനകൾ. മരണസംഖ്യയും കൂടാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ പറയുന്നു. 

ഓ​ക്സി​ജ​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​ത് മും​ബൈ​യി​ലാ​ണ്. മുംബെെയിലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ ആ​വ​ശ്യ​മാ​യി വ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് 10ലേ​റെ ഡീ​ല​ർ​മാ​രെ​യും അ​തി​ലേ​റെ ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടും ഓ​ക്സി​ജ​ൻ ല​ഭി​ച്ചി​ല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഒ​ടു​വി​ൽ 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​റ്റൊ​രാ​ശു​പ​ത്രി​യി​ൽ നി​ന്ന് 30 സി​ല​ണ്ട​റു​ക​ൾ സംഘടിപ്പിക്കുകയായിരുന്നു. 

എ​ന്നാ​ൽ അവിടെ നിന്നും ലഭിച്ചത് വ​ലി​യ ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ളുമായിരുന്നു.  സിലിണ്ടർ ലഭിച്ചുവെങ്കിലും അ​ത് എ​ത്തി​ക്കാ​നു​ള്ള വാ​ഹ​നം ല​ഭി​ച്ചി​ല്ലെന്നാണ് പിന്നാലെ ആരോപണം ഉയർന്നത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് അ​ഞ്ചു​ത​വ​ണ​യാ​യി ഈ 30 ​സി​ല​ണ്ട​റു​ക​ൾ ആ​വ​ശ്യ​ക്കാ​ര​ന്‍റെ അ​ടു​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

ഏ​പ്രി​ൽ​ലി​ൽ 750 ട​ണ്‍ ഓ​ക്സി​ജ​നാ​ണ് വേ​ണ്ടി വ​ന്നി​രു​ന്ന​ത് എ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ ഇ​ത് 2,700 ആ​യി. ഇ​നി​യും ഈ ​ക​ണ​ക്കും ഉ​യ​രു​മെ​ന്നു​റ​പ്പ് അ​പ്പോ​ഴാ​ണ് രാ​ജ്യം ക​ടു​ത്ത ഓ​ക്സി​ജ​ന്‍റെ ക്ഷാ​മം നേ​രി​ടു​ന്ന​തെ​ന്നും ബ​ബി​സി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.