ബാ​ബ​റി മ​സ്ജി​ദ് കേ​സ്; വി​ധി 30ന്, ​എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

single-img
16 September 2020

ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ വി​ധി പ​റ​യു​ന്ന ദി​വ​സം കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി. ഈ മാസം 30ന് ​ല​ക്നോ​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ക.

മു​ന്‍ ഉ​പ​പ്രധാനമന്ത്രി എ​ല്‍.കെ അ​ഡ്വാ​നി, മു​ന്‍ യു​പി മു​ഖ്യ​മ​ന്ത്രി ക​ല്യാ​ണ്‍ സിം​ഗ്, ബി​ജെ​പി നേ​താ​ക്ക​ളാ​യ മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ ഭാ​ര​തി, വി​ന​യ് ക​ത്യാ​ര്‍, സ്വാ​ധ്വി റി​തം​ബ​ര, രാം ​വി​ലാ​സ് വേ​ദാ​ന്തി, മ​ഹ​ന്ത് നൃ​ത്യ​ഗോ​പാ​ല്‍ ദാ​സ് എ​ന്നി​വ​രു​ള്‍​പ്പ​ടെ 32 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

നേ​ര​ത്തെ, ഓ​ഗ​സ്റ്റ് 31ന് ​ഉ​ള്ളി​ല്‍ കേ​സി​ല്‍ വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രുന്നു. എ​ന്നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​ര്‍ 30 വ​രെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യാ​ന്‍ സ​മ​യം നീ​ട്ടി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.