മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; പണം കൊണ്ടുവന്നത് ലോറിയിൽ ഒളിപ്പിച്ച്

single-img
15 September 2020

മലപ്പുറം ജില്ലയിൽ നടന്നത് വൻ കുഴൽപ്പണ വേട്ട. ജില്ലയിലെ തവനൂരിൽ നിന്നും ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇന്ന് സംസ്ഥാന എക്സൈസ് എൻഫോഴ്സ്‌മെന്റ് പിടിച്ചെടുത്തത്. പണം പൂർണ്ണമായും ലോറിയിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു.