പന്തീരാങ്കാവ് കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി അല്പസമയത്തിനകം പരിഗണിക്കും

single-img
14 September 2020

പ​ന്തീ​രാ​ങ്കാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ൻ​ഐ​എ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​എ സമർപ്പിച്ച ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾ വഴിയൊരുക്കുമെന്ന് ജാമ്യ ഹർജിയിൽ എൻഐഎ വാദമുയർത്തുന്നു. അലനും താഹയ്ക്കും ജാമ്യം നൽകിയത് ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു.

പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷം പന്തീരാങ്കാവ് കേസിൽ യുഎപിഎ കേസിൽ ജയിൽവാസ അനുഭവിച്ചു വന്നിരുന്ന, അലൻ ഷുഹൈബിനും താഹ ഫസലിനും 12 മാസത്തിന് ശേഷമാണ് കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9 ന് കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ 2019 ന​വം​ബ​റി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.