കോവിഡ് അതിരൂക്ഷം: ഇസ്രായേൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു
14 September 2020
ഇസ്രായേലിൽ കോവ് വെെറസ് ബാതിരൂക്ഷം. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നതിനിടെ ഇസ്രായേലിൽ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇതുവരെ 1,55,604 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,882 പേർക്കാണ് രോഗം ബാധിച്ചത്.