കോവിഡ് പിടികൂടി, ആഹാരവും മരുന്നുമില്ലാതെ മാവോയിസ്റ്റുകൾ `കഷ്ടപ്പാടിൽ´

single-img
14 September 2020

ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ളെ കോവിഡ് മഹാമാരി പിടികൂടിയതായി റിപ്പോർട്ടുകൾ. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ള്ള സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​ങ്ങ​ൾ വലിയ കഷ്ടപ്പാടാണ് മാവോയിസ്റ്റുകൾക്ക് സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വി​ത​ര​ണ​ശൃം​ഖ​ല ത​ക​ർ​ന്ന​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും ക​ടു​ത്ത​ക്ഷാ​മ​മാ​ണ് മാവോയിസ്റ്റുകൾക്ക് അനുഭവപ്പെടുന്നത്. 

ക​ഴി​ഞ്ഞ​മാ​സം സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലു​ണ്ടാ​യ വ​ൻ ആ​ൾ​നാ​ശ​വും സം​ഘ​ട​ന​യെ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നാണ് റിപ്പോർട്ടുകൾ. മാ​വോ​യി​സ്റ്റു​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളി​ൽ​ത്ത​ന്നെയാണ് ഇക്കാര്യങ്ങൾ പ​റ​യു​ന്നത്.

അതേസമയം ഈ അവസരം മുതലെടുക്കാനുള്ള ഒരുക്ക്തിലാണ് സുരക്ഷാ സേന. അ​വ​സ​രം പ​ര​മാ​വ​ധി മു​ത​ലെ​ടു​ത്ത് ന​ക്സ​ൽ​ബാ​ധി​ത​മ​മേ​ഖ​ല​യാ​യ ബ​സ്ത​റി​ൽ ആ​ഞ്ഞ​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണു സു​ര​ക്ഷാ​സേ​ന​യെ​ന്ന് ബ​സ്ത​ർ ഐ​ജി സു​ന്ദ​ർ​രാ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സു​ക്മ​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ 23 ന​ക്സ​ലു​ക​ൾ​ക്കാ​ണു ജീ​വ​ഹാ​നി നേ​രി​ട്ട​ത്. 17 സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ളി​ലാ​ണു സം​ഘ​ട​ന നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് വി​വ​ര​മു​ള്ള​ത്.