ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നു; ആരോപണവുമായി പ്രതിപക്ഷനേതാവ്

single-img
12 September 2020

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് സംസ്ഥാനത്തിന് നാണക്കേടായെന്നും അദ്ദേഹം ആരോപിച്ചു.

പൊതു സമൂഹം ജലീൽ കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്നു. ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്ത് കൊണ്ട്  ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല. സ്വര്‍ണക്കടത്തുകാരുമായി ചങ്ങാത്തമുളള കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്.   മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നു. എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ മാറിയിരിക്കുന്നു എന്നും ചെന്നിത്തല ആരോപിച്ചു.

ജലീൽ ചോദ്യം ചെയ്യൽ മറച്ചു വയ്ക്കുക ആണ് ചെയ്‌തത്‌‌. തലയിൽ മുണ്ടിട്ട് പാത്തും പതുങ്ങിയും ആണ് ജലീൽ എൻഫോഴ്സ്മെന്റിന്റെ മുന്നിൽ ചോദ്യം ചെയ്യാൻ എത്തിയത്. ഒന്നും ഒളിക്കാൻ ഇല്ലായിരുന്നു എങ്കിൽ എന്ത് കൊണ്ട് സ്വന്തം കാറിൽ ഹാജർ ആകാതെ ഇരുന്നത്. കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല. ആരും അറിയില്ല എന്നാണോ മന്ത്രി വിചാരിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

ഉമ്മൻ ചാണ്ടിയുടെ ചോദ്യം ചെയ്യലിന്റെ കാര്യമാണ് പലരും ഇപ്പോ എടുത്തു പറയുന്നത്. ഉമ്മൻ ചാണ്ടി ആരെയും ഒളിച്ചല്ല പോയത്. തല ഉയർത്തി പിടിച്ചാണ് ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്ത് വന്നത്. രണ്ടിനെയും ഒരേ ത്രാസിൽ തൂക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ജലീല്‍ കുറ്റം ചെയ്തുവെന്നാണ്  പൊതുസമൂഹം വിശ്വസിക്കുന്നതെന്ന് സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം എന്നാണ് പ്രമാണം.  ഇവിടെ മന്ത്രി കേസുകളിൽ അകപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. ബാഗേജിൽ മത ഗ്രന്ഥങ്ങൾ ആണോ സ്വർണം ആണോ അതോ മറ്റ് പലതും ആണോ എന്നത് ഇത് വരെ വ്യക്തമല്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.