ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: സുശാന്തിന്റെ മരണവും രാഷ്ട്രീയ വിവാദങ്ങളും ബിജെപിയുടെ ആയുധം; എതിര്‍ത്ത് പ്രതിപക്ഷം

single-img
12 September 2020

നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന വിഷയമാക്കുകയാണ് ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും അതുമായി ബന്ധപ്പെട്ട കേസും രാഷ്ട്രീയ വിവാദങ്ങളും. ഇതുമായി ബന്ധപ്പെട്ട്സുശാന്തിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളും ബാനറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ഉയർന്നിട്ടുണ്ട്.

ബിഹാറിലെ ഭരണപക്ഷമായ ബിജെപിയുടെ നേതൃത്വത്തിലുള്ള ഈ പ്രചാരണത്തിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തികഴിഞ്ഞു. ‘സുശാന്തിന്റെ മരണം എന്നത് തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല എന്നും ഇത് സംഭവിക്കുന്നതിനും ഏറെനാൾ മുമ്പേ ബിഹാറിൽ പാർട്ടി ചുമതലയുമായി വന്നതാണ്.

സുശാന്ത് വിഷയം എന്നത് സാധാരണക്കാരുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന് നീതി കിട്ടുമെന്നു ഞങ്ങൾ ഉറപ്പുവരുത്തും. നീതി നടപ്പാകും വരെ ഞങ്ങൾ രംഗത്തുണ്ടാകും. ഞങ്ങള്‍ക്ക് ഇത് മറക്കാനാകില്ല, അതുപോലെ ആരെയും മറക്കാൻ അനുവദിക്കുകയുമില്ല’– മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിഹാറിൽ ബിജെപിയുടെ പ്രചാരണ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

ബിഹാര്‍ സ്വദേശിയായ സുശാന്തിനെ ജൂൺ 14ന് മുംബൈയിലെ വീട്ടിലായിരുന്നു വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്താകെ ബിജെപിയുടെ സാംസ്കാരിക വിഭാഗമാണ് സുശാന്തിന്റെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അതേസമയം തന്റെ കൃത്യമായ ഇടപെടലിനെ തുടർന്നായിരുന്നു സുശാന്തിന്റെ കേസ് സിബിഐ അന്വേഷിക്കുന്നതെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ അവകാശവാദം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിൽ മുൻ സഖ്യകക്ഷിയായ ശിവസേനയ്ക്കു മുമ്പിൽ സർക്കാർ രൂപീകരിക്കാനാകാതെ പരാജയപ്പെട്ട ബിജെപിക്ക് ഈ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇരു സംസ്ഥാനത്തും രാഷ്ട്രീയ വിജയമാണ്.