കേരളത്തിൽ അദാനിയുടെ ഗ്യാസ് പദ്ധതി എത്തുന്നു, എൽപിജിയെക്കാൾ 30 ശതമാനം വിലക്കുറവിൽ

single-img
12 September 2020

വ്യവസായ പ്രമുഖൻ അദാനിയുടെ ഗ്യാസ് പദ്ധതി രാജ്യത്ത് ലക്ഷ്യം കാണുന്നു. കൊച്ചി – മംഗളൂരു എൽ.എൻ.ജി പൈപ്പ് ലൈൻ പദ്ധതി കമ്മിഷൻ ചെയ്താലുടൻ എറണാകുളം മുതൽ കാസർകോട് വരെ സിറ്റി ഗ്യാസും സി.എൻ.ജിയും ലഭ്യമാക്കാനുള്ള നടപടികൾ ലക്ഷ്യം കെെവരിക്കുമെന്നാണ് സൂചനകൾ.  അടുത്ത മാർച്ചിനകം കൊച്ചിയിൽ 40,000 ഗാർഹിക കണക്ഷനും 10 പുതിയ സി.എൻ.ജി സ്റ്റേഷനും സജ്ജമാകുമെന്നും റിപ്പോർട്ടുകളുണ്ട്. 

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഐ.ഒ.സി അദാനി ഗ്യാസ് ലിമിറ്റഡാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽ നിന്ന് മംഗലാപുരത്തേക്ക് ദ്രവീകൃത പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പ് ലൈൻ നിർമ്മാണം `ഗെയിൽ´ പൂർത്തിയാക്കിയതോടെ, സിറ്റി ഗ്യാസ് പദ്ധതിക്കും വേഗത വർദ്ധിച്ചു കഴിഞ്ഞു.

കൊച്ചിയിൽ തുടക്കം കുറിച്ച പദ്ധതിയിൽ എറണാകുളം മെഡിക്കൽ കോളേജ് കാന്റീനിൽ ഉൾപ്പെടെ 2,500 ഗാർഹിക കണക്ഷൻ നൽകി. 14,500 വീടുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു.വാഹനങ്ങൾക്ക് ഇന്ധനമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് നൽകുന്നതും ഐ.ഒ.സി അദാനിയാണ്. പെട്രോൾ പമ്പുകളിലാണ് സി.എൻ.ജി സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. വിതരണത്തിനു പെെപ്പിടുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി സംബന്ധിച്ച ചില വിഷയങ്ങൾ നിലനിന്നിരുന്നു. ആ തടസ്സങ്ങൾ നീങ്ങി അനുമതി ലഭിച്ച സ്ഥലങ്ങളിൽ പൈപ്പിടൽ ആരംഭിച്ചിട്ടുണ്ട്. 

ഐ.ഒ.സി അദാനി സംരംഭത്തിന്റെ പൈപ്പ് ലൈനുകൾ വഴി എൽ.എൻ.ജി . വീടുകളിലേക്ക് പാചകാവശ്യത്തിന് നൽകും. മീറ്റർ റീഡിംഗ് പ്രകാരം വില നൽകിയാൽ മതി. എൽ.പി.ജിയെക്കാൾ 30 ശതമാനം വിലക്കുറവാണ് ഈ ഗ്യാസിുണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. 

സി.എൻ.ജി സ്റ്റേഷൻ കുണ്ടന്നൂർ മുതൽ ആലുവ വരെ പൈപ്പിടുകയും എട്ട് സി.എൻ.ജി സ്റ്റേഷനുകൾ തുറക്കുകയും ചെയ്തിരുന്നു. അടുത്ത മാർച്ചിനകം 10 എണ്ണം കൂടി തുറക്കാനുള്ള തീരുമാനത്തിലാണ്. സിറ്റി ഗ്യാസ്ഗെയിലിന്റെ കൊച്ചി – മംഗലൂരു പൈപ്പ് ലൈനിൽ എല്ലാ ജില്ലകളിലും ഐഒസി അദാനിക്ക്  സബ് സ്റ്റേഷനുകളുണ്ട്.