‘സമൂഹ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല’; കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്

single-img
11 September 2020

സമൂഹ മാധ്യമങ്ങളിൽ ജഡ്ജിമാർക്ക് നേരെ വ്യക്തിപരമായി ആക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ല എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്ന പ്രവണതയെ നിയമ മന്ത്രി വിമർശിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിയിരുന്നു രവിശങ്കർ പ്രസാദിന്റെ വിമർശനം.

“പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യുക, ഏത് തരത്തിലുള്ള വിധി ന്യായമാണ് കോടതി നൽകേണ്ടത് എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുക , അന്തിമ വിധി ഒരാൾ ആഗ്രഹിച്ചതല്ലെങ്കിൽ ഒരു ദുഷിച്ച പ്രചാരണം ആരംഭിക്കുക; ഇത് ശരിയല്ല”, നിയമ മന്ത്രി എഴുതി. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ശ്രമമാണ് കോൺഗ്രസും അവരുടെ അഭിഭാഷകരും നടത്തുന്നത് എന്നും നിയമ മന്ത്രി പറഞ്ഞു.