ധനമന്ത്രി തോമസ് ഐസക്കിന് പിന്നാലെ മന്ത്രി ഇ പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചു

single-img
11 September 2020

മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട് . മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ രോഗം സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പ്രവേശിച്ചതായിരുന്നു. ഇന്നലെ ഡോക്ടർമാർ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവിൽ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല.