അരുണാചൽ പ്രദേശിൽനിന്നും കാണാതായ അഞ്ചുപേർ ചൈനയില്‍; തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഇന്ത്യ

single-img
8 September 2020

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ചൈനീസ് അത്ര്തി സംസ്ഥാനമായ അരുണാചൽ പ്രദേശിൽനിന്നും കാണാതായ അഞ്ചുപേർ ‘തങ്ങളുടെ പ്രദേശത്ത്’ ഉണ്ടെന്ന സ്ഥിരീകരണവുമായി ചൈന. ഈ വിവരം ഇന്ത്യയുടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് അറിയിച്ചത്. കാണാതായ യുവാക്കളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.

‘ഇന്ത്യയുടെ സൈന്യം അയച്ച ഹോട്‌ലൈൻ സന്ദേശത്തോട് ചൈന പ്രതികരിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽനിന്നും കാണാതായ യുവാക്കളെ അവരുടെ പ്രദേശത്തു കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു’ – കിരൺ റിജിജു ട്വീറ്റിൽ എഴുതി.

ഇന്ത്യ – ചൈന അതിര്‍ത്തിയായ മക്മോഹൻ രേഖയിൽ ലോങ്–റേഞ്ച് പട്രോൾ (എൽആർപി) നടത്തുന്ന ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ ചുമക്കുന്ന പോർട്ടമാരുടെ സംഘത്തിൽ ഉള്‍പ്പെട്ടവരായിരുന്നു പാർട്–ടൈം ജോലിക്കെത്തിയ കാണാതായ ഈ അഞ്ച് യുവാക്കളും. ഈ മാസം 1നാണ് ഇവരെ കാണാതായത്.

ഏകദേശം 18–22നും ഇടയിൽ പ്രായമുള്ള ഇവർ എല്ലാവരുംതന്നെ വിദ്യാർത്ഥികളാണ്.ഇവിടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് പോർട്ടർമാരും ഗൈഡുകളും സ്കൗട്ടുകളുമായി പ്രദേശവാസികളാണ് സഹായമൊരുക്കുന്നത്. ഇത്തരത്തിലുള്ള പ്രദേശവാസികളുടെ സേവനത്തിന് അംഗീകാരവും നല്‍കും.