മാനസികരോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്ര: കങ്കണയ്ക്ക് എതിരെ ശിവസേന

single-img
7 September 2020

നടി കങ്കണാ റാണത്തിനെതിരേ ശിസേന ശക്തമായി രംഗത്ത്. കശ്മീര്‍ വീഷയത്തില്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ മോശം പരാമര്‍ശവുമായാണ് ശിവസേന നടിക്കെതിരെ എത്തിയത്. കങ്കണയെ മാനസീകരോഗി എന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാനസികരോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്രയെന്നാണ് ആക്ഷേപം.

സുരക്ഷിതത്വത്തി​ന്റെ കാര്യത്തില്‍ പാക് അധീന കശ്മീര്‍ പോലെയായി മുംബൈയും എന്ന് നടി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലൂടെയാണ് ശിവസേന പ്രസ്താവനയുമായി രംഗത്തെത്തിയത്. നടിയുടെ വിവാദ പ്രസ്താവനയില്‍ ഇത്തവണത്തെ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതിപക്ഷം പോലും കങ്കണയ്‌ക്കെതിരേ ശബ്ദം ഉയര്‍ത്തണമെന്നും പത്രം ആവശ്യപ്പെടുന്നുണ്ട്. 

കങ്കണയുടെ പ്രസ്താവന മുംബൈയേയും മറാത്തി ജനതയേയും മുംബൈയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ആക്ഷേപിക്കുന്നതാണ് എന്നും പത്രം പറയുന്നു. പുറത്ത് നിന്നും മുംബൈയില്‍ എത്തി എല്ലാം നേടിയ ഒരാള്‍ക്ക് ഒരിക്കലും പറയാന്‍ കഴിയുന്ന കാര്യമല്ല നടി നടത്തിയിരിക്കുന്നതെന്നും സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ അപലപിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.