കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രെെവറായി? നിയമിച്ചത് ആര്? സർക്കാരിനോട് ചോദ്യങ്ങളുമായി ചെന്നിത്തല

single-img
6 September 2020

കോവിഡ് രോഗി പീഡനത്തിന് ഇരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗിയെ കൊണ്ടുപോകുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ആരെങ്കിലും ആംബുലന്‍സില്‍ ഉണ്ടാവണ്ടതല്ലേ?. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല പറഞ്ഞു. 

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി?. ആരാണ് നിയമിച്ചത്?. ഇതിന് ആരോഗ്യവകുപ്പ് മറുപടി പറയണം. ഇക്കാര്യത്തില്‍ ഉന്നതല നടപടി വേണമെന്ന് ചെ്ന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മയക്കുമരുന്ന് കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു, ഇന്ന് 500 കിലോ മയക്കുമരുന്ന് വേട്ടയാണ് തിരുവന്തപുരം ജില്ലയില്‍ നന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിലപാട് മയക്കുമരുന്ന് സംഘത്തെ സഹായിക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.