അമ്മയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു: വീട് ആക്രമിച്ചത് താനാണെന്ന് പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ലീനയുടെ മകൻ

single-img
5 September 2020

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലീ​ന​യു​ടെ വീ​ടാ​ക്ര​മി​ച്ച​ത് മ​ക​നാ​ണെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നെ​തി​രേ ലീ​ന​യും മ​ക​ൻ നി​ഖി​ൽ കൃ​ഷ്ണ​യും ഫേസ്ബുക്ക് ലെെവിലൂടെ  രം​ഗ​ത്ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ത​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധ​പൂ​ർ​വം എ​ഴു​തി വാ​ങ്ങി​യ മൊ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് നി​ഖി​ൽ പറഞ്ഞു. 

ത​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നെ​ന്ന വ്യാ​ജേ​ന വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ ഒ​രു​പാ​ട് നേ​രം ഇ​രു​ത്തി​യി​ട്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. ഇ​ക്കാ​ര്യം താ​ൻ തി​ര​ക്കി​യ​പ്പോ​ൾ ശി​വ​ശ​ങ്ക​റി​ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രി​ക്കാ​മെ​ങ്കി​ൽ നി​ന​ക്കി​രു​ന്നാ​ൽ എ​ന്താ​ണെ​ന്നാ​ണ് പോ​ലീ​സു​കാ​ർ ചോ​ദി​ക്കുകയായിരുന്നുവെന്നും നിഖിൽ പറഞ്ഞു. 

പി​ന്നീ​ടാ​ണ് വീ​ടാ​ക്ര​മി​ച്ച​ത് താ​നാ​ണെ​ന്ന് മൊ​ഴി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ​യും സു​ഹൃ​ത്തി​നെ​യും പ്ര​തി​യാ​ക്കു​മെ​ന്നും അ​മ്മ​യു​ടെ രാ​ഷ്ട്രീ​യ​ഭാ​വി ഇ​തോ​ടെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കിയെന്നും നിഖിൽ പറഞ്ഞു. ഭീ​ഷ​ണി​ക​ൾ തു​ട​ർ​ന്ന​പ്പോ​ൾ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട മൊ​ഴി താ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും നിഖിൽ വ്യക്തമാക്കി. 

അതേസമയം പൂ​ന്തു​റ സി​ഐ​യു​മാ​യി മു​ൻ​പ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യക്തമാക്കി. ലീനയും രംഗത്തെത്തി. ഇ​ത്ത​ര​മൊ​രു പ്ര​ഹ​സ​നം കാ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും ത​നി​ക്കൊ​ന്നും നേ​ടാ​നി​ല്ലെ​ന്നും ലീന തൻ്റെ ഫേസ്ബുക്ക് ലെെവിൽ പറഞ്ഞു. 

Posted by Leena Girija on Friday, September 4, 2020