അമേരിക്കയേക്കാൾ കോവിഡ് മരണം കൂടുതൽ ചെെനയിൽ: ട്രംപ്

single-img
5 September 2020

കോവിഡ് വിഷയത്തിൽ ചെെനയെ കടന്നാക്രമിച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ൽ ഉ​ള്ള​തി​നേ​ക്കാ​ൾ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ചൈ​ന​യി​ൽ ഉ​ണ്ടെ​ന്ന് ട്രം​പ് പ്രസ്താവന നടത്തിയത്. കോ​വി​ഡ് മ​ര​ണ​ങ്ങ​ളോ കോ​വി​ഡ് കേ​സു​ക​ളോ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ൻ ചൈ​ന ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ട്രം​പ് ആ​വ​ർ​ത്തി​ച്ച് കു​റ്റ​പ്പെ​ടു​ത്തി. 

പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 6,385,720 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷമാണ് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യെ ക​ട​ന്നാ​ക്ര​മി​ച്ച് ട്രംപ് രംഗത്തെത്തുന്നത്. നേ​ര​ത്തെ, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ചൈ​ന​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യും അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ചൈ​ന​യി​ൽ 85,102 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 192,029 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​പ്പോ​ൾ ചൈ​ന​യി​ൽ 4,634 പേ​ർ കോ​വി​ഡി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യെ​ന്നാണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​കുന്നത്.