സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ നീക്കണം: ഹിന്ദു ഐക്യവേദി

single-img
4 September 2020

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയരാജ്യത്തിന്റെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ‘ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലിമുസ്‍ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്ന വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേയും പേരുകള്‍ ഈ പുസ്തകത്തില്‍, ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്.

തമിൾനാട് ,കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു എന്ന് സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

തുർക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങൾ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള .വാസ്തവത്തിൽ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത് .അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കൾക്കാണ് എന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുന്നു.

രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മാപ്പിള ലഹളക്കാരെ ഒഴിവാക്കണം . ഹിന്ദു ഐക്യവേദി…

Posted by ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി on Friday, September 4, 2020