ആണവയുദ്ധം ഉണ്ടായാല്‍ പോലും നേരിടാൻ ഇന്ത്യന്‍ സൈന്യത്തിന് കഴിയും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിൻ റാവത്ത്

single-img
3 September 2020

ഇന്ത്യ അതിന്റെ അതിര്‍ത്തി പ്രദേശമായ വടക്ക്​-കിഴക്ക്​ ഭാഗത്ത്​ ശക്തമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതിന്​ തക്കതായ ഭാഷയിൽ മറുപടി നൽകാൻ ശേഷി ഇന്ത്യയുടെ സൈന്യത്തിനുണ്ടെന്നും​ സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​. ഇതുപോലുള്ള ഭീഷണികളെ നേരിടാൻ ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും നാളുകളായി കിഴക്കൻ ലഡാക്ക്​ മേഖലയിൽ ചൈനയുടെ സേന ഇന്ത്യയുമായി സംഘര്‍ഷം സൃഷ്​ടിക്കു​മ്പോഴാണ്​ സൈനിക മേധാവിയുടെ പ്രസ്​താവനഎന്നത് ശ്രദ്ധേയമാണ്. അതേപോലെ തന്നെ ചൈന പാക്​ അധീന കശ്​മീരിന്​ വലിയ രീതിയില്‍ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്​. പാകിസ്​താന് ആവശ്യമായ​ സൈനിക-നയ​തന്ത്ര സഹായവും നൽകുന്നത്​ ചൈനയാണ്​. ഈ നടപടികള്‍​ ഇന്ത്യയെ കൂടുതൽ കരുതലെടുക്കാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ആണവ യുദ്ധമുണ്ടായാൽ പോലും അതിനെ നേരിടാൻ ഇന്ത്യന്‍ സൈന്യത്തിന്​ കഴിയുമെന്നും ബിപിൻ റാവത്ത്​ കൂട്ടിച്ചേർത്തു.ഇതോടൊപ്പം തന്നെ പാകിസ്​താനും റാവത്ത്​ മുന്നറിയിപ്പ്​ നൽകി. ഇന്ത്യക്കെതിരായി ചൈനയുമായി ചേർന്ന്​ പ്രവർത്തിച്ചാൽ പാകിസ്​താന്​ കനത്ത നഷ്​ടമുണ്ടാവുമെന്ന്​ അദ്ദേഹം പറഞ്ഞു.