ഗുരുദേവാശയങ്ങള്‍ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്ത് പകരുന്നു: പ്രധാനമന്ത്രി

single-img
2 September 2020

ഇന്ന് ശ്രീ നാരായണ ഗുരു ജയന്തി ദിനത്തിൽ ഗുരുവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും കൃതികളും ആത്മീയതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ പ്രതീകമാണ് എന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്ത് പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: “ആരാധ്യനായ ശ്രീനാരായണഗുരുവിന് അദ്ദേഹത്തിന്റെ ജയന്തിയിൽ ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു. ഗുരുവിന്റെ ജീവിതവും കൃതികളും ആത്മീയതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ പ്രതീകമാണ്. സമൂഹത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും അദ്ദേഹം ഊന്നൽ നൽകി. ദൂരക്കാഴ്ചയുള്ള ദർശകനായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്ത് പകരുന്നു”.