തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റ്, രാഷ്ട്രീയ പക്വതയില്ല: കൊടിക്കുന്നിൽ സുരേഷ്

single-img
28 August 2020

കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ ശശിതരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്ത്. ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. .

ഗസ്റ്റ് ആര്‍ട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുന്നു. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കകത്ത് നിന്നുള്ള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് ഇതുവെയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. അതുകൊണ്ടാണ് എല്ലാത്തിലും അദ്ദേഹം എടുത്തുചാട്ടം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ് തരൂരെന്നും കൊടിക്കുന്നിൽ വിമർശിച്ചു. 

അദ്ദേഹം വിശ്വ പൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവും ഉള്ള ആളായിരിക്കാം. പക്ഷെ രാഷ്ട്രീയപരമായ പക്വത ഇല്ലാത്ത ആളാണെന്നാണ് പല നടപടികളില്‍ നിന്നും വ്യക്തമാകുന്നത്- കൊടിക്കുന്നില്‍ പറഞ്ഞു.

തരൂര്‍ വിശ്വപരൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാട് തനിക്ക് ബാധകമല്ലെന്നാണ് തരൂര്‍ കരുതുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.