കേന്ദ്രാനുമതിയായി; ആലുവയില്‍ 220 ഹെക്ടര്‍ സ്ഥലത്ത് ‘ഗിഫ്റ്റ് സിറ്റി’ വരുന്നു

single-img
28 August 2020

എറണാകുളം ജില്ലയിലെ ആലുവയില്‍ 1600 കോടി രുപ ചെലവില്‍ ഗിഫ്റ്റ് സിറ്റി വരുന്നു. കൊച്ചി- ബംഗളുരു വ്യാവസായിക ഇടനാഴിയുടെ (കെബിഐസി) ഭാഗമാണ് ഇവിടെ ഗിഫ്റ്റ് സിറ്റി എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സഡ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (എന്‍ഐസിഡിഐടി) അനുവാദം നല്‍കി.

ഏകദേശം ഒന്നേകാല്‍ ലക്ഷം ആളുകള്‍ക്ക് നേരിട്ടും മൂന്നര ലക്ഷം ആളുകള്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്റ് ട്രേഡ് (ജിഐഎഫ്ടി) സിറ്റി, സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പൊതു -സ്വകാര്യ മേഖലകളുടെ സഹകരണത്തിലാണ് (പിപിപി) നടപ്പിലാക്കുന്നത്.

ഇതിനാവശ്യമായ സ്ഥലമെടുപ്പ് സംസ്ഥാനമാണ് നടത്തേണ്ടത്. നിര്‍മ്മാണത്തിന് പണവും പലിശ കുറഞ്ഞ ലോണും കേന്ദ്രം നല്‍കും. ആലുവ നഗരസഭയുടെ പരിധിയില്‍ കൊച്ചി വിമാനത്താവളത്തിന്റെ പരിസരത്ത് 220 ഹെക്ടര്‍ സ്ഥലത്താണ് പുതിയ ഗിഫ്റ്റി സിറ്റി വരിക. ഇതിനുള്ള ഭൂമി ഏറ്റെടുക്കല്‍ 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ ശേഷം മാസ്റ്റര്‍ പ്ലാന്‍ ഫെബ്രുവരിയില്‍ സമര്‍പ്പിക്കണം.

അതിന് ശേഷം ടെന്‍ഡര്‍ നടപടികള്‍ 221 മാര്‍ച്ചില്‍ ആരംഭിച്ച് ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് കൊച്ചി-ബംഗലൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പ്രൊജക്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ അറിയിച്ചു.