പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യും തമന്നയും ഒന്നിക്കുന്നു

single-img
27 August 2020

പത്ത് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിജയ്‍യും തമന്നയും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. സൂപ്പർ ഹിറ്റുകൾ ഒരുക്കിയ എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് യുടെ നായികയായി തമന്ന എത്തുമെന്ന വാർത്തകൾ എത്തിക്കഴിഞ്ഞു.

സുര എന്ന സിനിമയിലായിരുന്നു മുൻപ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ മാറിയാൽ 2020ല്‍ അവസാനം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് ഇപ്പോഴത്തെ ആലോചന. മുൻപ് വിജയ് എ ആര്‍ മുരുഗദോസുമായി ചെയ്ത തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ സിനിമകൾ വലിയ വിജയമായിരുന്നു.

മലയാളിയായ സന്തോഷ് ശിവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പക്കാ ഒരു ആക്ഷൻ എന്റര്‍ടെയ്‍നറാകും ഈ സിനിമ എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.