കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; മെയിന്‍ പരീക്ഷ നവംബര്‍ 21, 22 തീയതികളില്‍

single-img
26 August 2020

കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഓഫീസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലത്തിൽ ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. അതേസമയം സ്ട്രീം രണ്ട് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിൽ ഇടംനേടി.

ഈ വർഷംഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. ആകെ മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്താകെ 3.14 ലക്ഷം പേരായിരുന്നു കെ.എസ് പ്രാഥമിക പരീക്ഷ എഴുതിയത്.

സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാർത്ത് കാര്യക്ഷമവും ജനസൗഹാർദപരവുമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂർത്തീകരണത്തിലേക്ക് എത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.