എത്രയും വേഗം നിത്യാനന്ദയുടെ കൈലാസത്തിലേക്ക് പോകണം; ആഗ്രഹവുമായി നടി മീര മിഥുന്‍

single-img
26 August 2020

വിവാദ ആള്‍ദൈവമായ നിത്യാനന്ദയുടെ പുതിയ രാജ്യമായ കൈലാസത്തിലേക്ക് പോകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് നടി മീര മിഥുന്‍.സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു മീര തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. “ഇവിടെ എല്ലാവരും അദ്ദേഹത്തെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുന്നു, നമ്മുടെ മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിന് എതിരായിട്ടാണ് സംസാരിക്കുന്നത്, പക്ഷെ അദ്ദേഹത്തിന്റെ ശക്തി ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്, എനിക്ക് എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം” മീര എഴുതി.

ഇതാദ്യമായല്ല മീര നിത്യാന്ദയെ പ്രകീര്‍ത്തിച്ച് രംഗത്ത് എത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിത്യാനന്ദ തന്റെ രാജ്യത്തിന്റെ പുതിയ കറന്‍സി പുറത്തുവിട്ട പിന്നാലെയാണ് മീരയുടെ ട്വീറ്റ് പുറത്തുവന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച കേസില്‍ പോലീസ് നിത്യാനന്ദക്കെതിരെ കേസെടുത്തിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ ഇയാള്‍ രാജ്യം വിടുന്നത്. നിലവില്‍ അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരെ കാണാതാവുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടു പിടിക്കാനോ ആയി പുറപ്പെടുവിക്കുന്ന നോട്ടീസായ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.