പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ

single-img
24 August 2020

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ട്.
‘സംഘടനാ തെരഞ്ഞെടുപ്പിന് സമയം വേണമെന്നിരിക്കെ വേഗത്തിലുള്ള ഒരു തീരുമാനം പ്രതീക്ഷിക്കരുത്.
പാര്‍ട്ടിക്ക് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരണമെന്ന് തങ്ങള്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’- എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

23 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് സ്ഥിരമായി ഒരു അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് പ്രതികരണമായി താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

അതേസമയം സോണിയയ്ക്ക് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്തിരുന്നു.എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിക്കുകയുമുണ്ടായി.