ഔദ്യോഗിക പരിപാടികള്‍ നടത്തേണ്ടത് ഇംഗ്ലീഷില്‍; കേന്ദ്ര ആയുഷ് മന്ത്രിക്ക് കത്തയച്ച് കനിമൊഴി

single-img
24 August 2020

കേന്ദ്രസർക്കാർ ഇനിമുതൽ ഔദ്യോഗിക പരിപാടികള്‍ ഇംഗ്ലീഷില്‍ നടത്തണണെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കിന് കനിമൊഴി കത്തയക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ആയുഷ് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പരിപാടിയില്‍ ഹിന്ദി അറിയാത്തവര്‍ക്ക് ഇറങ്ങിപ്പോകാമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയ സെക്രട്ടറി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കനിമൊഴി കത്ത് നല്‍കിയത്. ഹിന്ദി ഭാഷ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് ആയുഷ് മന്ത്രാലയ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കനിമൊഴി
കത്തിലൂടെ കുറ്റപ്പെടുത്തി.

ഇനിമുതല്‍ ഔദ്യോഗിക പരിപാടികള്‍ ഇംഗ്ലീഷില്‍ നടത്താന്‍ മന്ത്രാലയ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കണമെന്ന് കനിമൊഴി ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദി ഭാഷ ഉപയോഗിക്കുന്ന എല്ലാ ഇടങ്ങളിലും അതിന് ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.