കോവിഡിനു പിന്നാലെ കാട്ടുതീയും: അമേരിക്കയിൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ദുരന്തം

single-img
23 August 2020

കോവിഡ് മാഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന അമേരിക്കയിൽ മറ്റൊരു ദുരന്തം കൂടി. അ​മേ​രി​ക്ക​യി​ലെ കാലിഫോർണിയയിൽ കാ​ട്ടു​തീ പ​ട​ർ​ന്നു പി​ടി​ക്കു​ന്നതായാണ് റിപ്പോർട്ടുകൾ. കാട്ടു തീയിൽ ആ​റു പേ​ർ മ​രി​ക്കു​ക​യും നാ​ലു​ല​ക്ഷം ഹെ​ക്ട​ർ സ്ഥ​ലം ക​ത്തി​ന​ശി​ച്ച​താ​യു​മാ​യാ​ണ് ഔ​ഗ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ ക​ത്തി​യ​മ​ർ​ന്നു. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എത്തിയ കാട്ടുതീ അമേരിക്കൻ ജനതയ്ക്ക് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് പു​ക വീ​ശി​യ​ടി​ക്കു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ലി​ഫോ​ർ​ണി​യ​യി​ലേ​ത് വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊണാൾഡ് ട്രം​പും വ്യക്തമാക്കി.