ചട്ടവിരുദ്ധമായി സഹായം സ്വീകരിക്കല്‍; കെ ടി ജലീലിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം

single-img
22 August 2020

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്ന് ചട്ടവിരുദ്ധമായി സഹായം സ്വീകരിച്ചുവെന്ന മന്ത്രി കെ ടി ജലീലിനെതിരായ പരാതിയിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്തും. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചത് ആയിരിക്കും അന്വേഷണ പരിധിയിൽ വരുന്നത്. പരാതിയിൽ പറയുന്നത് വാസ്തവം എന്ന് തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

അതേസമയം, ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ എന്നും. ഇക്കാര്യം താൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്ന് മന്ത്രി പ്രതികരിച്ചു. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ എന്നും ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.